അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ട് നാലു തവണ ബിനീഷ്കൊടിയേരി അപേക്ഷ നല്‍കിയിരുന്നു.
ലഹരിക്കേസില്‍ കുടുങ്ങുന്നത് വരെ 2009 മുതല്‍ 2020 വരെ ബിനീഷ് കൊടിയേരി പാര്‍ട്ടി അംഗമായിരുന്നു. എന്നാല്‍ കേസോടെ അംഗത്വം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനുമായി ഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന ഖത്തറിന്റെ ശക്തമായ നിലപാട് അമീർ ഫോൺ സംഭാഷണത്തിൽ ആവർത്തിച്ചു. ......
തിരുവനന്തപുരം: വലിയ ജനവിശ്വാസത്തോടെയും പ്രതീക്ഷകളോടെയും വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ് പത്ത് ദിവസം പിന്നിടുമ്പോഴും, സെക്രട്ടേറിയറ്റിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അസംതൃപ്തി പുകയുന്നു. ......
2047-ഓടെ 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ യാത്രയിൽ സാങ്കേതികവിദ്യയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളത്. ഈ സ്വപ്നങ്ങളുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി (AI) ആണ്. ......
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്കായി ആർത്തവ അവധി നടപ്പാക്കുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. മൂന്ന് ദിവസം വരെ അവധി അനുവദിക്കാനാണ് തീരുമാനം. ......
ബംഗളുരു: തരക്കേടില്ലാത്ത നിലയിൽ ഭരണം മുന്നോട്ടുകൊണ്ടുപോയിരുന്ന സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റേണ്ട രാഷ്ട്രീയസാഹചര്യം ഇപ്പോൾ കർണാടകത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ നേതൃമാറ്റം അനവസരത്തിലാണെന്നാണ് മിക്ക നിരീക്ഷകരുടെയും കാഴ്ചപ്പാട്. ......
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ക്രൂരമായ ബലാത്സംഗ-കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന രണ്ട് പ്രതികളെ സുപ്രീം കോടതി വെറുതെവിട്ടു. പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ......
ജബൽപൂർ: ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) പ്രകാരം കോടതി ഒരു പരാതിയിൽ ഔദ്യോഗികമായി നടപടികളിലേക്ക് കടക്കുന്നതിന് (Cognizance) മുൻപ് പ്രതിഭാഗത്തിന് പറയാനുള്ളത് കേൾക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, കേസിന്റെ ഈ പ്രാരംഭ ഘട്ടത്തിൽ തന്നെ മുഴുവൻ തെളിവുകളും രേഖകളും പ്രതിക്ക് കൈമാറാൻ പരാതിക്കാരന് ബാധ്യതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.
തെളിവുകൾ നൽകിയില്ലെന്ന കാരണത്താൽ വിചാരണ കോടതി തള്ളിയ സ്വകാര്യ ക്രിമിനൽ പരാതി ജസ്റ്റിസ് ഹിമാൻഷു ജോഷിയുടെ ബെഞ്ച് പുനഃസ്ഥാപിച്ചു. യാന്ത്രികമായ ഇത്തരം നടപടികൾ നീതിനിർവഹണത്തിന്റെ പരാജയത്തിന് കാരണമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം
വിനയ് പ്രകാശ് സിങ് എന്ന പരാതിക്കാരൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് കേസിന് ആസ്പദമായത്. ......
മലയാള സിനിമയുടെ നെടുംതൂണുകളായ അഭിനേതാക്കളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് 1994-ൽ രൂപംകൊണ്ട സംഘടനയാണ് 'അമ്മ' (അസോസിയേഷൻ ഒഫ് മലയാളം മൂവീ ആർട്ടിസ്റ്റ്സ്). നടൻ ഭരത് മുരളി പകർന്നുനൽകിയ ആർദ്രതയുള്ള ആ പേരും, ചലച്ചിത്ര രംഗത്തെ കാരണവരായ മധുവിന്റെ ആശീർവാദവും പിൻബലമാക്കി മാതൃകാപരമായ തുടക്കമായിരുന്നു സംഘടനയുടേത്. ......